X

മുസ്‌ലിംലീഗ് പ്രതിനിധികള്‍ പറഞ്ഞത് ലീഗിന്റെ അഭിപ്രായം: സാദിഖലിതങ്ങള്‍, കുഞ്ഞാലിക്കുട്ടി

മുജാഹിദ് സമ്മേളനത്തില്‍ മറ്റുപരിപാടികളുള്ളതുകൊണ്ടാണ്  പങ്കെടുക്കാതിരുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലിതങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമം ഉറപ്പുവരുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയുന്നതില്‍ തെറ്റില്ലല്ലോ. തങ്ങള്‍ പറഞ്ഞു.  മുസ്‌ലിംലീഗ് പ്രതിനിധികള്‍ പറഞ്ഞത് ലീഗിന്റെ അഭിപ്രായമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസക്തമായ വിഷയങ്ങളാണ് ലീഗ് പ്രതിനിധികള്‍ പറഞ്ഞത്. മതേതരകക്ഷികള്‍ ദേശീയതലത്തില്‍ യോജിച്ച് പോകുകയാണ്. രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും ഒക്കെ ഒരുമിക്കുന്നു. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നുണ്ടോ എന്ന് സി.പി.എം പറയണം. സംസ്ഥാനത്തേക്ക് വരുമ്പോള്‍ ഞങ്ങള്‍ പറയേണ്ടത് പറയും.

ജനങ്ങള്‍ അസ്വസ്ഥരാണ്. ലീഗിന്റെ ശക്തിപ്രകടനം കൊണ്ട് പലതും സര്‍ക്കാര്‍ തിരുത്തി. അതൊക്കെ പറയേണ്ടിടത്ത് പറയും. ബ്രിട്ടാസ് പറഞ്ഞത് സെമിനാറിലാണ്. സാദിഖലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെങ്കില്‍ പരിഹരിക്കും. അരിയില്‍ ഷുക്കൂര്‍ മരണത്തില്‍ അഭിഭാഷകന്‍രെ വിവാദപരാമര്‍ശം പരിശോധിച്ചുവരികയാണ്. ആരാണതിന് പിന്നിലെന്നത് ഊഹിക്കാനാവില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Chandrika Web: