X

കൊച്ചിയില്‍ വന്‍ ലഹരിവേട്ട, 12,000 കോടി രൂപയുടെ നിരോധിത ലഹരിമരുന്ന് പിടികൂടി

ആഴക്കടലില്‍ നിന്ന് 12000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. 3200 കിലോ മെത്താഫെറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഒയില്‍ എന്നിവയാണ് പിടിച്ചത്. ഇറാന്‍, പാകിസ്താന്‍ പൗരന്‍മാരെ സംഭവുമായി ബന്ധപ്പെട്ട് പിടികൂടി.

നാവിക സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദര്‍ഷിപ്പില്‍ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരി വേട്ട ഇന്ത്യന്‍ ഏജന്‍സികളില്‍ നടത്തുന്നത് ആദ്യമായാണ്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയും ഏറ്റവും വലിയ മെത്താഫെറ്റിന്‍ വേട്ടയുമാണിതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

ശ്രീലങ്ക, മാലദ്വീപ്് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായേേത്താടെ കൊച്ചിയിലെത്തിച്ചു.

webdesk13: