X

പെട്രോള്‍ -ഡീസല്‍ വില കുറച്ച് കേന്ദ്രം, കുറച്ചത് രണ്ട് രൂപ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ധന വില കുറച്ച് കേന്ദ്രം. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.

ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന്റെ വില ലിറ്ററിന് 96 രൂപയാണ്. ഇത് രണ്ട് രൂപ കുറഞ്ഞ് 94 രൂപയിലേക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ വില എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ് വന്നിരിക്കുന്നത്. പുതുക്കിയ നിരക്ക് നാളെ് രാവിലെ ആറ് മണി മുതല്‍ നിലവില്‍ വരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.

webdesk13: