X
    Categories: indiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ ( 99) അന്തരിച്ചു. ഇന്ന് രാവിലെ മൂന്നരമണിയോടെയായിരുന്നു അന്ത്യം. അഹമ്മദാബാദിലെ യു.എന്‍ മേത്ത ആശുപത്രിയിലായിരുന്നു. അന്ത്യസമയം മകന്‍ പ്രഹ്ലാദ് മോദി സമീപത്തുണ്ടായിരുന്നു. ദൈവത്തിന്റെ കാല്‍പാദത്തിനടിയില്‍ ഒരു മഹത്തായ നൂറ്റാണ്ട് ..എന്നാണ് മോദിയുടെ ട്വീറ്റ്. ഗാന്ധിനഗറിലെ റായസാന്‍ ഗ്രാമത്തില്‍ പ്രഹ്ലാദിനൊപ്പമായിരുന്നു ഹീരാബെന്‍ കഴിഞ്ഞിരുന്നത്.
ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി മോദി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു.

ഏതാനും ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മോദി പതിവായി അമ്മയുടെ അടുത്ത് പോകാറുണ്ടായിരുന്നു.

സോമ, അമൃത്, നരേന്ദ്രമോദി, പ്രഹ്ലാദ്, പങ്കജ്, , വാസന്തി എന്നിവരാണ് മക്കള്‍. ദാമോദര്‍ദാസ്മുല്‍ചന്ദ് മോദിയാണ് ഭര്‍ത്താവ്. 1922 ജൂണ്‍ 18ന് മെഹ്‌സാനയിലാണ് ജനനം.

Chandrika Web: