X

‘തോമാച്ചനെ കാലുവാരുന്നതിന്റെ പേരിൽ ഉണ്ടായ കയ്യാങ്കളിയിൽ പരുക്കേറ്റവർക്ക് പൊതിച്ചോറ് മന്ത്രി നേരിട്ട് എത്തിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന ആരോപണത്തില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് രൂക്ഷമായ തര്‍ക്കം ഉണ്ടായത്.

തോമാച്ചനെ കാലു വാരുന്നതിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉണ്ടായ കയ്യാങ്കളിയില്‍ പരുക്ക് പറ്റിയവര്‍ക്കുള്ള പൊതിച്ചോറ് മന്ത്രി നേരിട്ട് എത്തിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസരൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് നേര്‍ക്കുനേര്‍ പോരാടിച്ചത്. ഇതില്‍ മുതിര്‍ന്ന നേതാവ് സിപിഎം നേതൃത്വത്തെ രാജി വെയ്ക്കുന്നതായി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന വിലയിരുത്തല്‍ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലും ഉയര്‍ന്നിരുന്നു.

എന്നാല്‍ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം സിപിഐഎം നിഷേധിച്ചു. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.

webdesk13: