X

ബേസില്‍ ജോസഫിന്റെ പുതിയ സിനിമ ‘ഫാലിമി’യുടെ ടീസര്‍ പുറത്തിറങ്ങി

ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘ഫാലിമി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കോമഡി എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ബേസില്‍ ജോസെഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നിതീഷ് സഹദേവും, സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബബ്ലു അജു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. ജാനേ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും, അമല്‍ പോള്‍സണും ചേര്‍ന്നാണ് ഫാലിമി നിര്‍മ്മിക്കുന്നത്.

webdesk13: