X

ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

കനത്ത സുരക്ഷയില്‍ ത്രിപുരയില്‍ വോട്ടിങ് തുടരുന്നു. ഇന്ന് രാവിലെ 7 മണിക്ക് തുടങ്ങിയ പോളിങ് വൈകീട്ട് 4ന് അവസാനിക്കും. ശാന്തിര്‍ ബസാറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചു. സംഭവത്തില്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് എല്ലാ പോളിങ് ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്.

20 സ്ത്രീകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടൗണ്‍ ബോരോദോ വാലിയില്‍ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്റൂമില്‍ നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു.

സുരക്ഷിതമായ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞേടുപ്പ് കമ്മീഷനില്‍ സി.പി.എം പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രചാരണത്തിന് എത്തിയ കേന്ദ്ര അഭ്യന്തര മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എം -കോണ്‍ഗ്രസ് മുന്നണി അവിശുദ്ധ ബന്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. 5 വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം ലംഘിച്ച നടത്തിയ ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോതാ 20 സീറ്റുകളില്‍ ശക്തമാണ്. ബാക്കി 40 സീറ്റുകളില്‍ പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോണ്‍ഗ്രസ് മുന്നണിയും തമ്മിലാണ്.

 

webdesk14: