X

ബസ് സ്‌റ്റോപ്പിന് മുകളില്‍ മരം വീണു; വിദ്യാര്‍ത്ഥിക്ക് ഗുരതര പരിക്ക്

വയനാട്: കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന്റെ മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്. പുളിയാര്‍മല ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരിക്കേറ്റത്.

കനത്ത കാറ്റിലും മഴയിലും ഐടിഐക്ക് സമീപമുള്ള മരം കടപുഴകി വീഴുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

webdesk14: