X

രാജ്യത്ത് 201 പുതിയ കോവിഡ് കേസുകള്‍: ടെസ്റ്റ് ചെയ്തത് 1,36,315 പേരില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 201 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,315 ടെസ്റ്റുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ 3397 പേരാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. 98.8 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രം എല്ലാ സംസ്ഥാനത്തിനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

webdesk13: