X

കോവിഡ്: ധവള പത്രം പുറത്തിറക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാറിന് എതിരെ രാഹുല്‍ ഗാന്ധി ധവള പത്രം പുറത്തിറക്കി. രാജ്യത്ത് കോവിഡില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ജനങ്ങളുടെ കണ്ണീര്‍ തുടക്കാന്‍ പ്രധാന മന്ത്രിയുടെ കണ്ണീരിന് സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ കണ്ണീരിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയും രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍ക്കാറിന് എതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ധവള പത്രത്തിലൂടെ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്നത്.കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് സംഭവിച്ച് വീഴ്ചകള്‍ ധവള പത്രത്തില്‍ പറയുന്നുണ്ട്. മൂന്നാം തരംഗത്തെ നേരിടുന്നതിന് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് രാഹുല്‍ പറഞ്ഞു.

web desk 1: