X

മഡഗാസ്‌കറില്‍ 47 കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 22 പേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

മഡഗാസ്‌കറില്‍ 47 പേരുമായി പോയ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടം. ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്‌കര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞത്. 22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. രണ്ടുപേരെ കാണാനില്ല.

 

webdesk14: