X

കാസര്‍കോട് ലോറിയും കാറും കൂട്ടിയിടിച്ച് 3 മരണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

കാസര്‍കോട്ട് ലോറിയും കാറും കൂട്ടിയിടിച്ച് 3 യുവാക്കള്‍ മരിച്ചു. കാസര്‍കോട് കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപാണ് അപകടമുണ്ടായത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശന്‍(32), നീര്‍ക്കാനം കൊടക്കല്‍ വീട്ടില്‍ കെ.കെ. കിഷോര്‍(20) എന്നിവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്കു മാറ്റി. മീര്‍കാനം സ്വദേശി ബിനുവിനെയാണ് മാറ്റിയത്. കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

web desk 3: