X

പാലക്കാട് 3 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കന്തസ്വാമി റിമാൻഡിൽ

അച്ഛനമ്മമാർക്കൊപ്പം, നടുപ്പുണി ചെക്പോസ്റ്റ് കെട്ടിടത്തിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂന്നുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരൻ അറസ്റ്റിൽ. എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കെ. കന്തസ്വാമിയാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ആർ.വി.പി. പുതൂർ നടുപ്പുണിയിലാണ് സംഭവം.

ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി കന്തസ്വാമി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.നാട്ടിലില്ലാതിരുന്ന പ്രതി അടുത്ത കാലത്താണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ പ്രതി കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു,കുട്ടിയോട് വാത്സല്യത്തോടെ പെരുമാറിയിരുന്ന അതേ 77കാരനാണ് പുലർച്ചെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിച്ചത്.

webdesk14: