X
    Categories: indiaNews

മിസോറാമില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 4 മരണം

മിസോറാം: മിസോറാമിലെ ഐസ്വാള്‍ ജില്ലയില്‍ പെട്രോള്‍ ടാങ്കറിന് തീ പിടച്ച് 4 പേര്‍ മരണപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തില്‍ 4 മൃതദേഹം കണ്ടെത്തിയതായി പോലീസ് സുപ്രണ്ട് സി. ലാല്‍റുയ മാധ്യങ്ങളെ അറിയിച്ചു.

തീപിടിത്തത്തില്‍ ഒരു ടാക്‌സിയും രണ്ട് ബൈക്കും അഗ്നിക്കിരയായിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

web desk 3: