X

മുസ്‌ലിംകളാണെന്ന കാരണത്താല്‍ യു.പിയില്‍ 50,000 വോട്ടുകള്‍ വെട്ടിമാറ്റി

മു​സ്‍ലിം​ക​ളാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം 50,000 വോ​ട്ടു​ക​ൾ യു.പിയിലെ മു​റാ​ദാ​ബാ​ദി​ൽ​നി​ന്ന് മാ​ത്രം വെ​ട്ടി​മാ​റ്റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് രാ​ജ്യ​ത്തി​​ന്റേ​തെ​ന്ന് പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു.  അ​ന്ത​രി​ച്ച മു​ലാ​യം സി​ങ് യാ​ദ​വി​ന്റെ സ​ഹോ​ദ​ര​നു​മാ​യ രാം​ഗോ​പാ​ൽ യാ​ദ​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മു​ള്ള ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ക​മീ​ഷ​നെ​തി​രെ അ​തി​ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

പേ​ര് നോ​ക്കി മു​സ്‍ലി​മാ​ണെ​ന്നു ക​ണ്ട് 50,000 വോ​ട്ടു​ക​ൾ മു​റാ​ദാ​ബി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി. ഇ​തി​നെ​തി​രെ പ​രാ​തി​യു​മാ​യി ക​മീ​ഷ​ന് മു​ന്നി​ൽ താ​ൻ ചെ​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. പൊ​ലീ​സ് ജ​ന​ങ്ങ​ളെ വോ​ട്ടു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ അ​ടി​ച്ചോ​ടി​ക്കു​​ന്ന​തും നോ​ക്കി നി​ൽ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് ന​മ്മു​ടേ​തെ​ന്ന് രാം ​ഗോ​പാ​ൽ യാ​ദ​വ് വി​മ​ർ​ശി​ച്ചു. അ​തേ​ക്കു​റി​ച്ചും പ​രാ​തി​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ​രു​ടെ പ​രാ​തി​യും കേ​ട്ടി​ല്ലെ​ങ്കി​ൽ പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ങ്ങ​നെ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​ക​വു​മാ​കു​മെ​ന്ന് യാ​ദ​വ് ചോ​ദി​ച്ചു.

പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളു​ടെ പി​ഴ​വു​ക​ൾ മാ​ത്രം കു​റ്റ​ക​ര​മാ​ക്കി കാ​ണു​ന്ന വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്തി​യ ക​മീ​ഷ​നാ​ണ് ന​മു​ക്കു​ള്ള​തെ​ന്ന് എ​ൻ.​സി.​പി നേ​താ​വ് വ​ന്ദ​ന ച​വാ​ൻ കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ​യും മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ​യും നി​യ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത് ബി​ൽ അ​ല്ല ബു​ൾ​ഡോ​സ​ർ ആ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ഘ​വ് ഛദ്ദ ​കു​റ്റ​പ്പെ​ടു​ത്തി.

തി​ങ്ക​ളാ​ഴ്ച ജ​മ്മു-​ക​ശ്മീ​ർ ബി​ൽ ച​ർ​ച്ച​ക്കെ​ടു​ത്ത​​പ്പോ​ൾ സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​ത് വി​ല​ക്കി​യ രാ​ജ്യ​സ​ഭ​യി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ബി​ൽ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​താ​ദ​ൾ-​യു നേ​താ​വ് രാം​നാ​ഥ് ഠാ​കു​ർ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഠാ​കു​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട് ക​മീ​ഷ​നെ നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​ക​വു​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം 2:1 അ​നു​പാ​തം പ​ക്ഷ​പാ​ത​പ​ര​മാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ശി​വ​സേ​ന എം.​പി പ്രി​യ​ങ്ക ച​തു​ർ​വേ​ദി വി​മ​ർ​ശി​ച്ചു. സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ലെ 2 പേ​രെ​യും ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നാ​ക്കി ഭൂ​രി​പ​ക്ഷ​ തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പി​ച്ചാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം ത​ക​രു​മെ​ന്ന് അ​സ​മി​ൽ​നി​ന്നു​ള്ള അ​ജി​ത് കു​മാ​ർ ഭു​യാ​ൻ വി​മ​ർ​ശി​ച്ചു.

 

webdesk13: