X

ഇന്നത്തെ ഡൂഡ്ള്‍: ഉറുദു കവി ദസ്‌നവിക്ക് ഗൂഗിളിന്റെ ആദരം

ഗൂഗിള്‍ പ്രമുഖ വ്യക്തികളുടെ ജന്മദിനത്തില്‍ ഡൂഡ്ള്‍ നിര്‍മ്മിച്ച് ആദരിക്കാറുണ്ട്. ഇന്നത്തെ ഗൂഗിളിന്റെ മുഖചിത്രമായ ഡൂഡിളില്‍ വന്നിരിക്കുന്നത് ഉറുദു കവി അബ്ദുല്‍ ഖാവി ദസ്‌നവിയുടേതാണ്. ദസ്‌നവിയുടെ 87 ാം ജന്മദിനമാണിന്ന്.
ദസ്‌നവി ഉറുദു കവിയും ഗ്രന്ഥകാരനുമാണ്. നിരവധി ഗ്രന്ഥ രചന നടത്തിയ ദസ്‌നവിയുടെ പ്രമുഖമായ രചനകള്‍ മൗലാനാ അബുല്‍ കലാം ആസാദ്, മിര്‍സാ ഗാലിബ്, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെ കുറിച്ചുള്ള രചനകളാണ്.

1990 വരെ ദസ്‌നവി സലഫിയ കോളേജിലെ ഉര്‍ദു പ്രൊഫസാറിയിരുന്നു. ഉറുദു സാഹിദ്യത്തിന്റെ പുരോഗതിയിലും അക്കാദമിക ചിന്തകളുടെ വളര്‍ച്ചയിലും ദസ്‌നവിയുടെ പങ്ക് വലുതായിരുന്നു.

ബീഹാറിലെ ദസ്‌ന ഗ്രാമത്തിലായിരു ജനനം. സയിദ് മുഹമ്മദ് സഈദ് റാസയാണ് പിതാവ്. ഉറുദു അദ്ധ്യാപകനായിരുന്നു അദ്ദേഹം.

2011 ജൂലൈ മാസത്തിലായിരുന്നു ബോപ്പാലില്‍ വെച്ച് ദസ്‌നവിയുടെ വിയോഗം.

chandrika: