X

ലക്ഷ്യമിട്ടത് പുല്‍വാമ മോഡല്‍ ആക്രമണം; ജമ്മു കശ്മീരില്‍ ഹൈവേയ്ക്ക് സമീപം 52 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍

ഡല്‍ഹി: ജമ്മു കശ്മീരിലെ ഗഡികലില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ സൈന്യം കണ്ടെടുത്തു. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. കൃത്യസമയത്തെ ഇടപെടലുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയത്. ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. 416 പാക്കറ്റ് സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമാനമായ മറ്റൊരു ടാങ്കില്‍ 50 ഡിറ്റണേറ്ററുകളും കണ്ടെത്തി. സൂപ്പര്‍ 50 എന്നു വിശേഷിപ്പിക്കുന്ന സ്‌ഫോടവസ്തുക്കളാണ് ഇവയെന്ന് സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയത്. 2019 ഫെബ്രുവരിയിലാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.

web desk 3: