X

എങ്ങനെ ജയില്‍ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്‍

ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍
1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.
2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ ഇവരെ തടവുചാടാന്‍ അനുവദിച്ചു. ഇങ്ങനെ ജയില്‍പ്പുള്ളികള്‍ പൊലീസിന്റെ കെണിയില്‍ വീണു.

ചോദ്യങ്ങള്‍

ജയില്‍ചാടിയ മൂന്നു പേര്‍ 2013ല്‍ കന്ദ്വ ജയില്‍ ചാടിയവരാണ്. സ്വാഭാവികമായും ഇവര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്‍ച്ചാട്ട റെക്കോര്‍ഡുള്ള തടവു പുള്ളികള്‍ക്ക് വീണ്ടുമെങ്ങനെ ജയില്‍ ചാടാനായി?

ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് ഇവര്‍ ജയില്‍ ചാടുമ്പോള്‍ അലാറം മുഴക്കിയില്ല?

എല്ലാ സെന്‍ട്രല്‍ ജയിലിലും മതിലിനു മുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില്‍ ചാടാന്‍ ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള്‍ ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്‍ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില്‍ അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.

എല്ലാ സെന്‍ട്രല്‍ ജയിലുകളിലെയും നിരീക്ഷണ ടവറുകളില്‍ സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില്‍ ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്‍ച്ചാട്ടം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെങ്ങനെ? എട്ടു പേര്‍ ജയില്‍ ചാടാന്‍ കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.

മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു.
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള്‍ ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെ.

പൊലീസുകാരനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പ്രോട്ടോകോളുകള്‍ നടന്നിട്ടുണ്ടോ എന്നതില്‍ അജ്ഞത.
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില്‍ പ്രകടമായ വൈരുധ്യം.

തടവു പുള്ളികളുടെ പക്കല്‍ സ്പൂണ്‍, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?

ജയില്‍ ചാടിയവര്‍ പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍സിങ്. മൊഴികളുടെ വൈരുധ്യം വിരല്‍ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.
പൊലീസ് ഭാഷ്യം ശരിയാണെങ്കില്‍ തടവുപുള്ളികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയുധങ്ങള്‍ ലഭിക്കില്ല.

chandrika: