X

വിഷപ്പടക്കാനായി ഇന്ത്യയില്‍ സ്ത്രീകള്‍ പുകയില ഉപയോഗിക്കുന്നെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ഗ്രേറ്റര്‍ നോയ്ഡ: ഇന്ത്യയിലെ 70 ലക്ഷത്തിലധികം സ്ത്രീകളും പുകയിലയുല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോക പുകയില ഉപഭോഗത്തിന്റെ 63 ശതമാനം വരുമിത്.

ലോക ആരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്തിന് രൂപരേഖ കൊണ്ടുവരാനായി നോയ്ഡയില്‍ നടന്നു വരുന്ന സമ്മേളനത്തിലാണ് മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശപ്പടക്കാന്‍ വേണ്ടി ഇന്ത്യയിലെ പല സ്ത്രീകളും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊതുവിപണിയില്‍ എളുപ്പത്തില്‍ ലഭ്യമാവുന്നതും കുറഞ്ഞ വിലയുമാണ് സ്ത്രീകള്‍ക്കിടിയില്‍ ഉപഭോഗം വര്‍ധിക്കുന്നതിന്റെ മറ്റു പ്രധാന കാരണങ്ങള്‍. സ്ത്രീകള്‍ക്കിടിയില്‍ ഇവയുടെ ഉപയോഗം പ്രത്യുല്‍പാദനത്തിലടക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.

ഓരോ വര്‍ഷവും പുകയില ഉപയോഗം മൂലം രാജ്യത്ത് 35,00,000ത്തിലധികം മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ 1,00,000 പേരും കാന്‍സര്‍ ബാധിച്ചാണ് മരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും പുകയില ഉല്‍പന്നങ്ങളുടെ ഉപഭോഗം ഉയര്‍ന്ന തോതില്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആണ്‍കുട്ടികള്‍ക്കിടയില്‍ പാന്‍മസാലകളുടെ ഉപയോഗം 10.7 ശതമാനവും പെണ്‍കുട്ടികള്‍ക്കിടയില്‍ ഇത് 7.5 ശതമാനവുമാണ്.

ലോകത്ത് ആദ്യമായി പാന്‍മസാലകളുടെ വില്‍പനയും ഉപഭോഗവും നിരോധിച്ച രാജ്യമാണ് ഇന്ത്യയെങ്കിലും മികച്ച നടപടികളുമായി മുന്നോട്ട് പോവേണ്ടിയിരിക്കുന്നെന്ന് കേന്ദ്ര ആരോഗ്യമ്ര്രന്താലയം ഡയറക്ടര്‍ അമല്‍ പുഷ്പ് പറഞ്ഞു.

chandrika: