X

നിലമ്പൂരില്‍ കൃത്യമായ രേഖകളില്ലാത്ത 96 ലക്ഷം രൂപ പിടികൂടി

കൃത്യമായ രേഖകളില്ലാതെ കാറില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടി. കല്‍പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീര്‍ (46)എന്നയാളെയാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല പൊലീസ് മേധാവിയുടെ പ്രത്യക സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

പ്രതിയില്‍ നിന്നും 96,29,500 രൂപയോളം പിടികൂടിയതായി പൊലീസ് അറിയിച്ചു. കാറിന്റെ പിറകില്‍ പ്രത്യാകം അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്.

 

webdesk14: