X

പിറന്നാൾ ദിനത്തിൽ ഓൺലൈനായി വാങ്ങിയ കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ചു

പഞ്ചാബ്: പിറന്നാൾ ദിനത്തിൽ ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മരിച്ചത്‌. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ​ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

കേക്ക് കഴിച്ചതിന് പിന്നാലെ മാൻവിക്കും സഹോദരിക്കുമടക്കം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ ഛർദ്ദിക്കാന്‍ തുടങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാൻവിയുടെ മുത്തച്ഛൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മാൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബേക്കറി ഉടമക്കെതിരെ മാൻവിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

webdesk14: