X

ബൈക്ക് അപകടത്തിൽ 3 വയസുകാരി മരിച്ചു

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് വയസുകാരി മരണപ്പെട്ടു. കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൾ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത്.

പരതക്കാട് അങ്ങാടിയിൽ വെച്ചാണ് സംഭവം. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. പരിക്കേറ്റ നിലയിൽ കണ്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജിൽ.

webdesk13: