X

താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരൻ അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്.

പെൺകുട്ടിയെ വീട്ടിലെത്തിച്ച് പ്രതി പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

webdesk14: