X

യു.എസില്‍ കറുത്ത വംശജനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു

ലോസ്ആഞ്ചലസ്: അമേരിക്കന്‍ പൊലീസിന്റെ വംശീയ നടപടി വീണ്ടും. കറുത്ത വംശജരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ലിവ്‌സ് മാറ്റര്‍ എന്‍.ജി.ഒയുടെ സഹ സ്ഥാപകന്‍ പാട്രിസ്സെ കള്ളേഴ്‌സിന്റെ സഹോദരന്‍ കീനന്‍ ആന്‍ഡേഴ്‌സണാണ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചത്.

അധ്യാപകനായ കീനനെ മദ്യപാനവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി കടത്തിവിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. സാന്റ മോണിക ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുമ്പോള്‍ സഹായത്തിനായി കേഴുന്ന ആന്‍ഡേഴ്‌സന്റെ വീഡിയോയാണ് പുറത്ത് വന്നത്.

webdesk11: