വയനാട്ടില്‍ ഒരാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവില്‍ കൂട്ടിലായി. സുല്‍ത്താന്‍ബത്തേരി മൂലങ്കാവിലാണ് കടുവ ഭീതി വിതച്ചത്. എറളോട്ട് കുന്നില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവ സമീപ പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ ഉപദ്രവിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവക്കൂട്ടില്‍ കുടുങ്ങിയത്.