X

നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി

നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്ററാണ് കാണാതായത്. 9എന്‍-എ.എം.വി (എ.എസ് 50) എന്ന രജിസ്‌ട്രേഷനിലുള്ള ഹെലികോപ്റ്ററിന് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്.

പൈലറ്റടക്കം 6 പേരുണ്ടായിരുന്നുവെന്ന് നേപ്പാള്‍ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഹെലികോപ്റ്ററിനായി തിരച്ചില്‍ നടത്തിവരികയാണ്.

webdesk13: