X

നടുറോഡില്‍ വന്‍ മരം കടപുഴകി വീണു; ആളുകള്‍ ഓടിമാറി

പൊന്നാനി കുണ്ടുകടവില്‍ വന്‍ മരം കടപുഴകി വീണു. സമീപത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും വൈദ്യുത ലൈനിനു മുകളിലേക്കും ആണ് മരം പൊട്ടി വീണത്. കടകള്‍ക്ക് നാശനഷ്ടം ഉണ്ടായി.

മരം വീഴുന്നത് തിരിച്ചറിഞ്ഞ് ആളുകളെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ വൈദ്യുതി പോസ്റ്റില്‍ നിന്ന് ലൈന്‍മാനെയും ജനങ്ങള്‍ താഴെയിറക്കി. തുടര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ മരം നിലംപൊത്തി.

webdesk14: