X

ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട്: പറളി ചക്കാന്തറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.25 നാണ് അപകടം. ബൈക്ക് യാത്രികനായ മലമ്പുഴ ചേറാട്, ലക്ഷം വീട് വേലായുധന്റെ മകന്‍ സുബ്രഹ്മണ്യന്‍ (45) ആണ് റോഡില്‍ തല വേര്‍പ്പെട്ട നിലയില്‍ മരിച്ചത്.

പത്തിരിപ്പാലഭാഗത്തു നിന്നും വന്ന ലോറി പാലക്കാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അതിനിടെ മറ്റൊരു പിക്കപ്പ് ബൈക്കിലിടിച്ചാണ് ലോറിക്കിടയില്‍ പെട്ടതെന്നും സംസാരമുണ്ട്. സുബ്രഹ്മണ്യനും കുടുംബവും കോട്ടായി കരിയങ്കോട് ഭാഗത്താണ് താമസം. മങ്കര പൊലിസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.

webdesk14: