X

അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഡാലസില്‍ നടന്ന വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യൂസ് 56 ആണ് കൊല്ലപ്പെട്ടത്.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കടയിലേക്ക് അതിക്രമിച്ചുകയറിയ ആക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഇരിക്കുകയായിരുന്ന സജിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സുഹൃത്തുക്കള്‍ ചിലരുമായി ചേര്‍ന്ന് ഇയാള്‍ ഇവിടെ കച്ചവടം നടത്തിവരികയായിരുന്നു .

web desk 3: