X
    Categories: indiaNews

ഷിന്‍ഡേ അധികാരമേറ്റിട്ട് ഒരു മാസം; ഇപ്പോഴും രണ്ടംഗ മന്ത്രിസഭ മാത്രം

മുംബൈ: ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസം തികയുമ്പോഴും കുരുക്കഴിയാതെ മന്ത്രിസഭാ വികസനം.36 ജില്ലകളും അതിലധികം വകുപ്പുകളും അടങ്ങുന്ന സംസ്ഥാനത്തിന്റെ ഭരണം ഇപ്പോഴും ഷിന്‍ഡേയിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിലും തുടരുകയാണ്. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിക്കും ശിവേസന വിമതര്‍ക്കും ഇടയിലെ തര്‍ക്കം തീര്‍ന്നിട്ടില്ല.

മൂന്നു ദിവസത്തിനകം മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഷിന്‍ഡേ നല്‍കിയ മറുപടി. എന്നാല്‍ പ്രതിസന്ധി നീണ്ടു പോയേക്കുമെന്നാണ് സൂചന. ഉദ്ദവ് താക്കറെയെ തള്ളിതനിക്കൊപ്പം വന്നവരെ നിരാശരാക്കാന്‍ കഴിയില്ലെന്നാണ് ഷിന്‍ഡേയുടെ നിലപാട്. അതുകൊണ്ട് മുന്തിയ വകുപ്പുകള്‍ തന്നെ വേണം. എന്നാല്‍ സഭയിലെ അംഗബലം കണക്കാക്കിയാല്‍ ഷിന്‍ഡേ പക്ഷത്തേക്കാള്‍ രണ്ടിരട്ടിയിലധികം വരും ബി.ജെ.പി. 106 എം.എല്‍. എമാരുള്ള തങ്ങള്‍ക്ക് വിട്ടുവീഴ്ചക്ക് തയ്യാറായാല്‍ അണികള്‍ നിരാശരാകുമെന്നാണ് ഫഡ്‌നാവിസ് ക്യാമ്പിന്റെ വാദം.

Chandrika Web: