X

ജിദ്ദയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ആലപ്പുഴ സ്വദേശി മുംബൈയില്‍ വെച്ച് മരിച്ചു

ജിദ്ദയില്‍ നിന്നും അവധിക്കായി നാട്ടില്‍ പോകുന്ന വഴി ആലപ്പുഴ സ്വദേശി മുംബൈയില്‍ വെച്ച് മരിച്ചു. കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയില്‍ താമസിക്കുന്ന ഇസ്മായില്‍ കുട്ടി (58) ആണ് മരിച്ചത്.

ശനിയാഴ്ച ജിദ്ദയില്‍ നിന്നും മുംബൈയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കുമുഉള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ ആണ് ടിക്കറ്റ് എടുത്തിരുന്നത്.

മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനത്തില്‍ വച്ച് ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നുആശുപത്രിയില്‍ പ്രവേശം എങ്കിലും രക്ഷിക്കാനായില്ല.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

web desk 3: