X

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനിക്ക് ന്യൂസിലാന്റില്‍ രണ്ടേ കാല്‍ കോടിയുടെ ഫെലോഷിപ്പ്

കോഴിക്കോട്: ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിനി ജസ്്‌ന അഷ്‌റഫിന് ന്യൂസിലാന്റിലെ ഓക്്‌ലന്റ് യൂണിവേഴ്‌സിറ്റിയുടെ 2.25 കോടി രൂപയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. പോളിമര്‍ കെമിസ്ട്രി പഠനത്തിനാണ് ജസ്്‌നക്ക് ഫെലോഷിപ്പ് ലഭിച്ചത്. വര്‍ഷത്തില്‍ 50 ലക്ഷം രൂപ വീതം നാലര വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പോളിമര്‍ പദാര്‍ത്ഥങ്ങളോടുള്ള അര്‍ബുദ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ജസ്‌ന നടത്തിയ പഠനം മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കുന്നതാണ്.

ഫറോക്ക് വെനേര്‍നിയയില്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ജസ്്‌നയുടെ പ്ലസ്ടു പഠനം. തൊടുപുഴ എഞ്ചിനീയറിംഗ് കോളജില്‍ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്കും കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലാ കാമ്പസില്‍ നിന്ന് പോളിമര്‍ സയന്‍സ് ആന്റ് റബര്‍ ടെക്‌നോളജിയില്‍ എം.ടെക്കും നേടി. രണ്ട് വര്‍ഷം അബൂദാബി ഖലീഫ സര്‍വകലാശാലയിലും ഖത്തര്‍ സര്‍വകലാശാലയിലും കെമിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു. 2018 ഡിസംബറിലാണ് സ്‌കോളര്‍ഷിപ്പോട് ജസ്‌ന ഗവേഷണത്തിനായി ന്യൂസിലാന്റിലെത്തുന്നത്. ഇല്ലിക്കല്‍ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകളാണ്. എടവണ്ണ പത്തപ്പിരിയം ഫാത്തിമ ഗാര്‍ഡനില്‍ അമ്പാഴത്തിങ്ങല്‍ മഹമ്മജ് നൈസാമിന്റെ ഭാര്യയാണ്.

webdesk11: