X
    Categories: indiaNews

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ യാത്രക്കിടെ വിഷം കുത്തിവെച്ച് കൊന്നു

ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ആള്‍ വാഹനം ഓടിച്ചിരുന്ന 47 കാരനെ വിഷം കുത്തി വെച്ചു കൊന്നു. തെലുങ്കാനയിലെ കമ്മം ജില്ലയിലാണ് സംഭവം. ബോപ്പാറ സ്വദേശിയായ ശൈഖ് ജമാല്‍ സാഹിബ് കൊല്ലപ്പെട്ടത്.

പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഷൈഖ് ജമാല്‍. യാത്രയ്ക്കിടെ മുഖം മൂടിയ അജ്ഞാതനായ ഒരാള്‍ ലിഫ്റ്റ് ചോദിച്ചു. ബൈക്കില്‍ കൂടെകൂട്ടിയ ഇയാള്‍ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ജമാലിന്റെ തുടയില്‍ വിഷം കുത്തിവെച്ച് ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം കൊലപാതകി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പോസ്റ്റുമോര്‍ട്ടം ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂവെന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും മുടിഗോണ്ടാ പോലീസ് അറിയിച്ചു.

web desk 3: