X

പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം

ഇടുക്കി കൊച്ചറ രാജാകണ്ടത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു. വീട്ടില്‍ പുല്ലെരിയുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈന്‍ കമ്പനിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകധാരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്.

പാടശേഖരത്തിലേക്ക് പുല്ലരിയാന്‍ പോയതായിരുന്നു ഇവര്‍. മൂന്ന് മൃതദേഹങ്ങളും കൊച്ചറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

webdesk11: