X

കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരില്‍ ആദിവാസി യുവാവിനെ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊട്ടിയൂരിലെ റബ്ബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ 35 കാരനായ ബാബുവാണ്
അത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടതിനായി ശരീരം പരിയാരത്തുള്ള മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കേളകം പൊലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റു വിവരങ്ങള്‍ ലഭിക്കുന്നത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും. മരണകാരണം വ്യക്തമല്ലെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് മക്കളാണ് ബാബുവിനുള്ളത്.

web desk 3: