X

കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയില്‍വേ പാളത്തിനടുത്തുള്ള ഓടിട്ട വീട്ടിലാണ് തീപിടിച്ചത്. പുഷ്പവല്ലി (57) മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടകാരണം വ്യക്തമല്ല. കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പവല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നത്. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്.

 

web desk 3: