X
    Categories: indiaNews

വ്യാജ ഡോക്ടര്‍ ചികിത്സിച്ച യുവാവിന് ദാരുണാന്ത്യം

ഗുര്‍ഗ്രാം: മനേസറിലെ മാരുതി പ്ലാന്റ് ജീവനക്കാരന്‍ വ്യാജ ഡോക്ടറുടെ ചികിത്സക്കിടെ മരിച്ചു. മൃതദേഹം ആരുമറിയാതെ ഉപേക്ഷിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാവുകയായിരുന്നു. രാജസ്ഥാനിലെ ചുരു ജില്ലാ നിവാസിയായ ലീലാധര്‍ എന്ന 20 കാരനാണ് മരിച്ചത്. മനേസറിലെ മാരുതി പ്ലാന്റില്‍ ട്രെയിനി ആയ ഇയാള്‍ സമീപത്തു തന്നെയുള്ള ഒരു ഹോസ്റ്റലില്‍ പെയിങ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ബന്ധുക്കളെ വിളിച്ച് അറിയിച്ചതോടെയാണ് ലിലാധറിന്റെ മരണ വിവരം വീട്ടുകാര്‍ അറിഞ്ഞത്.

ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ലീലാധറിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടറുടെ പങ്ക് പുറത്തായത്. പനി ബാധിച്ച ലീലാധര്‍ സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയായ ഫഈം എന്നയാളാണ് ക്ലിനിക് നടത്തിയിരുന്നത്. കുത്തിവെപ്പെടുത്ത ശേഷം ലീലാധറിനോട് അല്‍പസമയം ക്ലിനിക്കില്‍ വിശ്രമിക്കാന്‍ ഫഈം നിര്‍ദേശം നല്‍കി. എന്നാല്‍ അല്‍പ സമയത്തിനകം ലിലാധര്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഫഈം സുഹൃത്തിനെ വിളിച്ച് മൃതേദഹം ആരുമറിയാതെ വാടകക്ക് താമസിക്കുന്ന ഹോസ്റ്റലിനു സമീപം കൊണ്ടുപോയി കിടത്തി സ്ഥലം വിടുകയായിരുന്നു.

web desk 3: