X

വെള്ളമില്ല; പാലക്കാട് കിഴക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷി ഉണങ്ങുന്നു

നെല്‍കാര്‍ഷിക മേഖല പൊതുവെ പ്രയാസത്തിലായിരിക്കെ സര്‍ക്കാരിന്റെ നടപടി മൂലം പാലക്കാട് കിഴക്കന്‍ മേഖലയില്‍ നെല്‍കൃഷി നശിക്കുന്നു. പറമ്പിക്കുളത്തുനിന്നുള്ള വെള്ളം ലഭിക്കാത്തതിനാല്‍ ആയിരത്തിലധികം ഹെക്ടര്‍ നെല്‍കൃഷി ഉണക്കം നേരിടുന്നു. ചിറ്റൂര്‍പുഴ പദ്ധതിയിലെ കൃഷിപ്രദേശങ്ങളിലാണ് കര്‍ഷകര്‍ വെളളമില്ലാതെ നട്ടംതിരിയുന്നത്. നെല്ല് വിതച്ചും നട്ടും പാകമാകുന്നതോടെ വെള്ളം ലഭിക്കാതാകുന്നത് കര്‍ഷകര്‍ക്ക് വന്‍നഷ്ടം വരുത്തും. പലരും കുഴല്‍കിണറുകളില്‍നിന്നും കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നുമുള്ള വെള്ളമെടുത്താണ ്‌നിലവില്‍ പാടങ്ങള്‍ നനയ്ക്കുന്നത്. പുട്ടില്‍പരുവത്തിലായതിനാല്‍ ഇപ്പോള്‍ വെള്ളം അനിവാര്യമാണ്. കള പെരുകുന്നതിനും കാരണമാകും. പെരുവെമ്പ്, പാലത്തുള്ളി, അത്തിക്കോട്,എലപ്പുള്ളി, പാറ പ്രദേശങ്ങളില്‍ ചിറ്റൂര്‍ മൂലത്തറയില്‍നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതുവരെയും വെള്ള ംതുറന്നുവിടാത്തതാണ ്കാരണം. എന്ന് വെള്ളം ലഭിക്കുമെന്ന ്‌പോലും അറിയാത്ത അവസ്ഥയിലാണ ്കര്‍ഷകര്‍. മതിയായ വില ലഭിക്കാത്തതും സംഭരണം നടത്താത്തതും സംഭരിച്ചതിന് തുക ലഭിക്കാത്തതും വന്യമൃഗശല്യവും അലട്ടുന്നതിനിടെയാണ് വെള്ളത്തിന്റെ കുറവ ്മൂലം കൃഷി വ്യാപകമായി ഉണങ്ങുന്നത്. നശിച്ചാല്‍ നല്‍കേണ്ട വിള ഇന്‍ഷൂറന്‍സ് പോലും നല്‍കാതെ
സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിന്റെ പ്രധാന നെല്‍കാര്‍ഷികമേഖലയാണിത്. വൈദ്യുതിമന്ത്രിയാണ് ഇവിടുത്തെ പ്രതിനിധി.

Chandrika Web: