X

അഭിമന്യുവിന്റെ കൊലപാതകം; കാമ്പസുകളിലെ ആയുധശേഖരം നിസാരവത്കരിക്കാനാണ് പിണറായി ശ്രമിച്ചത്: എം.എസ്.എഫ്

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നൈതികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു.

കലാലയത്തിന്റെ ഹോസ്റ്റല്‍ മുറിക്ക് സമീപം അര്‍ധരാത്രിയില്‍ ആയുധധാരികള്‍ കടന്നുവന്നത് ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ ശൈലി ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞവര്‍ഷം കോളജില്‍ ആയുധശേഖരം കണ്ടെത്തിയപ്പോള്‍, മുഴുവന്‍ കാമ്പസുകളിലും ഗൗരവമായി പരിശോധന നടത്തണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വാര്‍ക്കപണിയുടെ ആയുധശേഖരമാണ് കണ്ടെത്തിയതെന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ വിഷയത്തെ ലാഘവത്തോടെ കണ്ടതിന്റെ ഇരയാണ് അഭിമന്യുവെന്നും മിസ്ഹബ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ക്യാമ്പസ് ഫ്രണ്ടിന് മലബാറിലെ വിദ്യാര്‍ത്ഥികള്‍ കൈയൊഴിഞ്ഞിരുന്നു. ഇതോടെ തെക്കന്‍ ജില്ലകളിലെ കാമ്പസുകളില്‍ കൊലപാതക രാഷ്ട്രീയ ശൈലി അവലംബിച്ച് ഭീതിപടര്‍ത്തുന്നു.

chandrika: