X
    Categories: MoreViews

ആളും ആരവവുമില്ലാതെ അബുസംറ അതിര്‍ത്തി

ദോഹ: ഒരാ്‌ഴ്ച മുമ്പുവരെ ആളും ആരവങ്ങളും വാഹനങ്ങളുമായി സജീവമായിരുന്ന അബുസംറ അതിര്‍ത്തിയില്‍ ഇപ്പോള്‍ സുരക്ഷാ സൈനികരും ഓഫീസ് ജീവനക്കാരും സഊദിയിലേക്ക് പോകുന്നതിനായി കുടുങ്ങിപ്പോയ ചില ട്രക്ക് ഡ്രൈവര്‍മാരും മാത്രമാണുള്ളത്. ദിവസും ഒട്ടനവധി ട്രക്കുക്കളും ആയിരക്കണക്കിന് യാത്രാക്കാരും കടന്നുപൊയ്‌ക്കൊണ്ടിരുന്ന അബുസംറ അതിര്‍ത്തി ഇപ്പോള്‍ നിശബ്ദമാണ്.

വാഹനങ്ങളുടെ ശബ്ദഘോഷങ്ങളൊന്നുമില്ലാതെ വിജനമാണ്. ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ച സഊദി അറേബ്യ അതിര്‍ത്തി അടച്ചതോടെയുള്ള ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിയത്. ചരക്കുമായി അതിര്‍ത്തി മറികടന്നുപോകാന്‍ ഡ്രൈവര്‍മാര്‍ സൈനികരോട് അപേക്ഷിക്കുന്നുണ്ടെങ്കിലും സഊദി അതിര്‍ത്തി അടച്ചതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.
ഗള്‍ഫ് മിശ്ര കുടുംബങ്ങളില്‍പ്പെട്ടവരെപ്പോലും സഊദി അറേബ്യ അതിര്‍ത്തിയിലേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യമാണുള്ളത്.
സഊദി അധികൃതര്‍ പ്രവേശനം നിഷേധിച്ചതോടെ രണ്ട് വയസ്സുള്ള മകനെ സഊദി ഭര്‍ത്താവിനെ ഏല്‍പ്പിച്ച് ഖത്തരി വനിതക്ക് തിരികെപോകേണ്ടി വന്ന അനുഭവം ഖത്തര്‍ പോലീസ് മേജര്‍ സുല്‍ത്താന്‍ ഖഹ്താനി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വാരാന്ത്യം ചെലവഴിക്കാനെത്തുന്ന സഊദികളുടെ വരവും അതിര്‍ത്തി അടച്ചതോടെ നിലച്ചു. അതിര്‍ത്തി കടന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി വിപുമായ ക്രമീകരണങ്ങളാണ് ഖത്തറില്‍ ഒരുക്കുന്നത്.
പ്രദേശങ്ങളില്‍ അക്വാ പാര്‍ക്കും വില്ലകളുമായി വലിയൊരു സമുച്ഛയം ഇത്തരം സഞ്ചാരികളെ ലക്ഷ്യമിട്ട് നിര്‍മിച്ചിട്ടുണ്ട്. ഇവയെയും അതിര്‍ത്തി അടച്ചത് ബാധിച്ചിട്ടുണ്ട്.

chandrika: