X
    Categories: indiaNews

വൃദ്ധയുടെ വീടിന് മുന്നില്‍ മൂത്രമൊഴിച്ച് പ്രതിഷേധിച്ച എബിവിപി ദേശീയ പ്രസിഡണ്ടിനെ എയിംസ് ബോര്‍ഡ് അംഗമായി നിയമിച്ചു

ഡല്‍ഹി: എബിവിപി ദേശീയ പ്രസിഡണ്ട് ഡോ. ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചു. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.

ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.

ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11ന് ആദംപാക്കം പൊലീസ് സ്‌റ്റേഷനിലാണ് 63കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.

പാര്‍ക്കിങ് സ്ഥലത്തിന് പണം നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുബ്ബയ്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പാര്‍ക്കിങ് സ്ഥലത്തെ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു.

web desk 3: