X

മൂന്നാര്‍ യാത്രകഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് നവവരന്‍ മരിച്ചു

വിവാഹിതരായി ഏഴാം ദിവസം മൂന്നാര്‍ യാത്രകഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് നവവരന്‍ മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. ഫോര്‍ട്ട് കൊച്ചി സ്വദേശി സിന്‍സ്റ്റന്‍ വില്‍ഫ്രഡ് ആണ് മരിച്ചത്. ഭാര്യ സഞ്ജുവിന് പരിക്കേറ്റു. ബൈസണ്‍വാലി ഗ്യാപ് റോഡില്‍ ബൈക്ക് മറിയുകയായിരുന്നു. 35 കാരനാണ് വില്‍ഫ്രഡ്. 28ാകാരിയായ ഭാര്യയുടെ നില ഗുരുതരമാണ്. കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകടയില്‍വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Chandrika Web: