X

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു മൃതദേഹം കണ്ടെത്തി

കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമല്‍ ആണ് മുങ്ങി മരിച്ചത്.

സ്‌കൂളില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ത്ഥികളാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ അമല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആണ് സംഭവം. അഗ്‌നിരക്ഷാ സേനയും സ്‌കൂബാ സംഘവും നടത്തിയ തെരച്ചിലില്‍ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.

 

webdesk14: