X

പൊലീസ് റിക്രൂട്ട്‌മെന്റ് ഫിസിക്കല്‍ ടെസ്റ്റിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മുംബൈയില്‍ നടന്ന പൊലീസ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ഫിസിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി നടന്ന ഓട്ട മത്സരത്തില്‍ യുവാവ് മരിച്ചു. ഗണേഷ് ഉഗാലെ(26)യാണ് മരിച്ചത്. മുംബൈ യൂണിവേഴ്സിറ്റിയിലെ വിദ്യാനഗ്രി ക്യാമ്പസില്‍ ഗ്രൗണ്ടിലാണ് സംഭവം.

1600 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം തലകറക്കം മൂലം ഉഗാലെ നിലത്തു വീണു. ഉടന്‍തന്നെ സാന്താക്രൂസിലെ സിവിക് വിഎന്‍ ദേശായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഉഗാലെയുടെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ബാന്ദ്ര കുര്‍ള കോംപ്ലക്സ് പൊലീസ് സ്റ്റേഷനില്‍ അപകട മരണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

webdesk14: