X

രാമനാട്ടുകരയില്‍ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു

രാമനാട്ടുകരയില്‍ ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. യൂണിവേഴ്‌സിറ്റി റോഡ് ജങ്ഷനില്‍വച്ചാണ് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പി വിളയൂര്‍ എടത്തോള്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ റാസി റോഷന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പെട്ടെന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

webdesk14: