X

വിവാഹത്തിന് മൂന്ന് ദിവസം ബാക്കി; പ്രതിശ്രുതവരന്‍ വാഹനാപകടത്തില്‍ മരിച്ചു

ഈരാറ്റുപേട്ട: സ്‌കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാറയില്‍ പരേതനായ ജേക്കബിന്റെ മകന്‍ അജിത് (28) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം ഏഴിന് നടത്താന്‍ നിശ്ചയിച്ചിരിക്കെയാണു മരണം. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം.

അജിത്തിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരന്‍: അജിന്‍. മൃ!തദേഹം മോര്‍ച്ചറിയില്‍.

 

 

web desk 3: