X

ബൈക്ക് പിക്കപ്പ് വാനിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പന്തളം:ബൈക്ക് പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കുളനട ടിബി ജങ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നിലാണ് സംഭവം. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍എം മന്‍സിലില്‍ അന്‍സിലി(24)ന് അപകടത്തില്‍ പരിക്കേറ്റു.

ചെങ്ങന്നൂര്‍ ഭാഗത്തേക്കു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും പന്തളം ഭാഗത്തു നിന്നു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു സുമിത്ര. കാമുകീകാമുകന്മാരായ ഇരുവരും ഒളിച്ചോടിയതാണെന്നാണു സംശയം.

web desk 1: