X

മഹാരാഷ്ട്രയിലെ ഏറ്റുമുട്ടല്‍; മാവോയിസ്റ്റുള്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കാത്തത് സംശയാമുണ്ടാക്കുന്നതാണെന്ന് ആക്ടിവിസ്റ്റുകള്‍

മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം സംശയകരമാണ്. മാവോയിസ്റ്റുകള്‍ കെണിയില്‍ പെട്ടിരിക്കാനാണ് സാധ്യതയെന്നും അവര്‍ക്ക് കീഴടങ്ങാന്‍ അവസരം നിഷേധിച്ച് പൊലീസ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ആരോപണം.

മഹാരാഷ്ട്ര ഗഡ്ചിരോലി ജില്ലയിലെ എട്ടപ്പള്ളി ഭോറിയ വനപ്രദേശത്ത് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പതിമൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാഡ്ചിരോലി പൊലീസിന്റെ പ്രത്യകസംഘമായ സി60 കമാന്‍ഡോസാണ് ഓപ്പറേഷന്‍ നടത്തിയത്.
ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെങ്കില്‍ രണ്ടുഭാഗത്തും അതിന്റെ പ്രകികരണങ്ങള്‍ കാണേണ്ടതാണെന്നും എന്നാല്‍ ഒരു ഭാഗത്ത് യാതൊരുവിധ പരിക്കും കാണുന്നില്ലെന്നും സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ലസ്‌ലു നഗോത്തി പറഞ്ഞു.മുന്‍പ് ഇത്തരം ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രാമീണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവര്‍ ഞെട്ടലിലാണ് എന്നും അദ്ദേഹം പറയുന്നു.

സംഭവത്തെക്കുറിച്ച് സിപിഐ (എം എല്‍) അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പോലീസിന്റെ ഭാഗത്ത് ഒരു പരിക്കും സംഭവിക്കാത്തത് ദുരൂഹമാണെന്നും സിപിഐ എക്‌സിക്യൂട്ടീവ് അംഗം ഡോ. മഹേഷ് കോപ്പല്‍വറും പറഞ്ഞു.
ഗ്രാമീണര്‍ പ്രതികരിക്കുന്നില്ലെന്നും യാഥാര്‍ഥ്യമറിയാന്‍ കുറച്ചു ദിവസങ്ങള്‍കൂടി കാത്തിരിക്കേണ്ടിവരുമെന്നുമാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. നക്‌സല്‍ ഒരു സാമൂഹ്യ സാമ്പത്തിക പ്രശ്‌നമാണെന്നും അത് പരിഹരിക്കപ്പെടണമെന്നും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും ആദിവാസി ആക്ടിവിസ്റ്റുമായ ഡോ. നാംദേവോ ഉസെണ്ടി പറഞ്ഞു. എന്നാല്‍ നക്‌സല്‍ യൂണിഫോം ധരിച്ചെത്തിയ മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് ആന്റി നക്‌സലൈറ്റ് ഓപ്പറേഷന്‍സ് (എഎന്‍ഒ) അംഗായ പൊലീസ് പറഞ്ഞു.

മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ എത്തിയതെന്നും മാവോയിസ്റ്റുകള്‍ ആദ്യം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു കീഴടങ്ങല്‍ നയമുണ്ടെന്നും അതിലൂടെ അവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഇതുവരെ ധാരാളം മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രണ്ട് എകെ 47 തോക്കുകള്‍, രണ്ടു എസ്.എല്‍.ആര്‍., ഒരു ഇന്‍സാസ് റൈഫിള്‍, വിവിധ ബോറുകളിലെ മറ്റ് നിരവധി തോക്കുകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

chandrika: