X
    Categories: MoreViews

തീപ്പിടുത്തത്തിന് കാരണം മുംബൈയിലെ ജനപ്പെരുപ്പമെന്ന് ബി.ജെ.പി എംപി ഹേമ മാലിനി

ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ കമലാ മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി നടിയും ബി ജെ പി എംപിയുമായ ഹേമ മാലിനി. മുംബൈയിലെ ഉയര്‍ന്ന ജനപെരുപ്പമാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു അവരുടെ പ്രസ്ഥാവന.

പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. ‘മുംബൈയില്‍ പൊലീസുകാര്‍ കാര്യക്ഷമായി ജോലി ചെയ്യുന്നുണ്ട് എന്നാല്‍ മുംബൈയിലെ ജനപ്പെരുപ്പം ആണ് പ്രശ്‌നത്തിന് കാരണം’ ഹേമ മാലിനി പറഞ്ഞു.

‘ബോംബെ അവസാനിക്കുമ്പോള്‍ അടുത്ത നഗരം ആരംഭിക്കുകയാണ്. നിയന്ത്രണാതീതമായി നഗരം വികസിക്കുകയാണ്. ഓരോ നഗരത്തിനും ജനസംഖ്യയില്‍ നിയന്ത്രണം ആവശ്യമാണ്. അതിനു മുകളിലെത്തിയാല്‍ ജനങ്ങളെ അവിടേക്ക് അനുവദിക്കരുത്’. അവരെ മറ്റൊരു നഗരത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു.

ന്യൂസ് 18 ചാനലാണ് ഹേമമാലിനിയുടെ വീഡിയോ പുറത്ത് വിട്ടത്.ഇന്നു പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനൊന്നു സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമുള്‍പ്പടെ പതിനാലു പേരാണ് മരിച്ചത്. പിറന്നാള്‍ ആഘോഷത്തിന് ഒത്തു ചേര്‍ന്നതായിരുന്നു ഇവര്‍. പിറന്നാളുകാരിയായ സ്ത്രീയും മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.നിരവധി ഓഫീസുകളും ഹോട്ടലുകളും ഫ്‌ലാറ്റുകളുമൊക്കെയുള്ള നാല്‍പ്പതോളം ഏക്കര്‍ കോമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്.

chandrika: