X
    Categories: indiaNews

‘വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങൾ’ ; ട്വീറ്റ് ചെയ്ത് നടൻ പ്രകാശ് രാജ്

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനചടങ്ങുകളെ പരിഹസിച്ച് നടൻ പ്രകാശ് രാജ്.വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിൽ അദ്ദേഹത്തെ അഭിനന്ദിക്കട്ടെ ‘ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ചാണ് ട്വീറ്റ് ചെയ്തത്.

രാഷ്ട്രപതിയുടെയും പ്രതിപക്ഷത്തിന്റെയും അഭാവത്തിൽ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്തു.ഹൈന്ദവാചാരപ്രകാരമുള്ള പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചു. സര്‍വമത പ്രാര്‍ത്ഥനയും നടന്നു. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു.ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുത് പുരോഹിതരെ വണങ്ങി.21 ഹൈന്ദവ ആചാര്യന്മാരാണ് പൂജകൾക്കും പ്രാര്‍ത്ഥനകൾക്കും നേതൃത്വം നൽകിയത്.അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു

കോണ്‍ഗ്രസും ഇടത് പക്ഷവും, ആംആദ്മി പാര്‍ട്ടിയുമടക്കം 21 പ്രതിപക്ഷ കക്ഷികൾ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത് .പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണസംഘവുമായി പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു. എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ മരണം പ്രതീകവത്കരിച്ച് പാര്‍ലമെന്‍റിന്റെ ചിത്രത്തോടൊപ്പം ആര്‍ജെഡി ശവപ്പെട്ടിയുടെ ചിത്രം ചേർത്തു വച്ച് ട്വീറ്റ് ചെയ്ത് രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

 

webdesk15: